ന്യൂല്‍ഹി : പാകിസ്താന് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ച് താലിബാന്‍ നേതാക്കളെ കൊല്ലുമെന്ന് പാക് ആഭ്യന്തര മന്ത്രി റാണ സനാവുല്ലയുടെ ഭീഷണിയെ പരിഹസിച്ച് താലിബാന്‍ നേതാക്കള്‍ . ഇന്ത്യയോട് തോറ്റ് മടങ്ങിയ പാകിസ്താന്റെ ചിത്രം പങ്ക് വച്ചാണ് താലിബാന്‍ നേതാക്കളുടെ പരിഹാസം.
1971 ല്‍ ഇന്ത്യയോട് തോറ്റു മടങ്ങിയ പാകിസ്താന്റെ നാണംകെട്ട തോല്‍വിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താലിബാന്‍ നേതാവ് യാസിര്‍ അഹമ്മദ്. ‘പാകിസ്താന്‍ ആഭ്യന്തര മന്ത്രി, ഇത് ഏറ്റവും വലിയ സാമ്രാജ്യങ്ങളുടെ ശ്മശാനമാണ്. അഫ്ഗാനിസ്താന്‍ സിറിയയോ പാകിസ്താനോ അല്ല. ഞങ്ങളെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, അല്ലെങ്കില്‍ ഇന്ത്യയോട് കീഴടങ്ങിയ അതേ നാണംകെട്ട അവസ്ഥ വീണ്ടും സംഭവിക്കും.’ എന്ന കുറിപ്പോടെയാണ് യാസിർ അഹമ്മദിന്റെ പോസ്റ്റ്.
Post Your Comments