Latest NewsIndiaNews

ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത്, ഇനി പാകിസ്ഥാനിലേക്ക് ഇല്ല, മതം മാറി കാമുകനെ വിവാഹം ചെയ്ത അഞ്ജു

യുവതി നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ജയ്പൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ ഇന്ത്യൻ സ്വദേശി അഞ്ജു തിരികെ എത്തിയിരിക്കുകയാണ്. പാകിസ്താനില്‍ ജീവിക്കാൻ ഇനി ആഗ്രഹിക്കുന്നില്ലെന്നും തന്റെ സ്വപ്ന നഗരമായ ദുബായിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

തിരിച്ചെത്തിയ യുവതിയെ ഭിവാഡി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, താൻ ഹിന്ദുവല്ലെന്നും, ഹിന്ദു നിയമങ്ങള്‍ അറിയില്ലെന്നും ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നതെന്നും യുവതി മൊഴി നല്‍കി.

read also: ഡോ.റുവൈസ് സ്ത്രീധന വിരുദ്ധ പ്രതി‍ജ്ഞ എടുത്ത എസ്.എഫ്.ഐക്കാരൻ; സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു ഇപ്പോള്‍ ഫാത്തിമ എന്നാണ് അറിയപ്പെടുന്നത്. 34 കാരിയായ യുവതി നസ്റുല്ലയെ വിവാഹം കഴിച്ചതിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

അഞ്ജുവിനും നസ്‌റുല്ലയ്‌ക്കുമെതിരെ ഭര്‍ത്താവായ അരവിന്ദ് ഭിവാഡി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ വിശദമായി ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button