Latest NewsIndiaNews

കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവം, കാറില്‍ നിന്ന് കണ്ടെത്തിയത് മദ്യകുപ്പികളും ലഹരി പദാര്‍ത്ഥങ്ങളും

യുവാക്കള്‍ കാര്‍ ഓടിച്ചിരുന്നത് മദ്യം കഴിച്ചുകൊണ്ട്, കാറില്‍ ലഹരി പദാര്‍ത്ഥങ്ങളും: അഞ്ജലി കൊല്ലപ്പെട്ട ദിവസം നടന്ന സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തില്‍ പിടികൂടിയ കാറില്‍നിന്നു മദ്യക്കുപ്പികളും ലഹരി പദാര്‍ഥങ്ങളും കണ്ടെത്തി. അക്രമികള്‍ രണ്ടര കുപ്പി മദ്യം കുടിച്ചതായി പൊലീസ് പറഞ്ഞു.

Read Also: കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം

5 പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ മുര്‍ത്താലിലെത്തിയിരുന്നുവെന്നും കണ്ടെത്തി. ദാബ ഭക്ഷണത്തിനു പ്രസിദ്ധമാണ് ഈ സ്ഥലം. ഇവിടെ തിരക്കായതിനാല്‍ ഇവര്‍ തിരിച്ചുപോയി. റോഡരികില്‍ വച്ച് ഇവര്‍ ഭക്ഷണം കഴിച്ചു. അതിനുശേഷം വാഹനം അലക്ഷ്യമായി ഓടിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ വച്ചുതന്നെ മദ്യം കഴിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇതിനിടെയാണ് അഞ്ജലി സിങ്ങും സുഹൃത്ത് നിധിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചത്. സുല്‍ത്താന്‍പുരിയില്‍ പുലര്‍ച്ചെ 2 മണിയോടെയാണു സംഭവം നടന്നത്. ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു യുവതികള്‍. പ്രതികളെ അറസ്റ്റ് ചെയ്തശേഷം മാത്രമാണ് യുവതിയുടെ ശരീരം കാറിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന വിവരം ഇവര്‍ അറിയുന്നതെന്നാണ് വിവരം. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍.

അഞ്ജലി സിങ്ങിന്റെ കാല് കാറില്‍ കുടുങ്ങിയെന്നും അഞ്ജലിയുടെ ശരീരവുമായി കാര്‍ 13 കിലോമീറ്റര്‍ ഓടിയെന്നും ഇവര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇവരില്‍ ഒരാള്‍ യുവതിയുടെ കൈ കാറിനടിയില്‍ കാണുകയും ഭയന്ന് കാര്‍ തിരിച്ച് വിടുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം കാഞ്ചവാലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button