ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ് പാകിസ്ഥാനിൽ. അത് സാധാരണക്കാരെയും ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാല്‍ പാകിസ്താനില്‍ യുവാവ് ഭാര്യയേയും 7 മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
read also: ഗര്‍ഭസ്ഥശിശു മരിച്ചു, ഗർഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത് . സജ്ജാദ് ഖോഖർ എന്ന യുവാവാണ് പ്രായപൂർത്തിയാകാത്ത 7 കുട്ടികളെയും ഭാര്യയേയും കൊലപ്പെടുത്തിയത്. സജ്ജാദിന്റെ 42 കാരിയായ ഭാര്യ കൗസറും, നാല് പെണ്‍മക്കളും, മൂന്ന് ആണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. പണമില്ലാത്തതിനാല്‍ സജ്ജാദ് വളരെ വിഷമത്തിലായിരുന്നു. മക്കളെയും ഭാര്യയെയും പോറ്റാൻ കഴിയുന്നില്ലെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവം പാകിസ്താൻ ജനതയെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments