Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യമായി നായികയുടെ ഭീമന്‍ കട്ടൗട്ട്: നായകന്‍മാര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നയന്‍താര

ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖലയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിലൂടെ സൂപ്പർ താര പദവി അരക്കിട്ട് ഉറപ്പിക്കുകയാണ് താരം. ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രം ‘കണക്ടി’ന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്‌സ് തിയേറ്ററിന് മുന്നിലാണ് നയന്‍താരയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടിയുടെ കട്ടൗട്ട് തിയേറ്ററിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. നായകന്‍മാര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നിന്ന് തന്റെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് നയൻ‌താര.

ഗർഭിണികളായ വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി നൽകാൻ എം.ജി യൂണിവേഴ്സിറ്റി

വെള്ളിയാഴ്ചയാണ് നയന്‍താര കേന്ദ്ര കഥാപാത്രമായ കണക്ട് തിയേറ്ററുകളില്‍ എത്തിയത്. അശ്വിന്‍ ശരവണന്‍ ആണ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘കണക്ട്’സംവിധാനം ചെയ്തത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ നിര്‍മ്മിച്ച ചിത്രത്തിൽ നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button