KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഞാനിപ്പോള്‍ സിംഗിള്‍ മദര്‍ ആണ്, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം: സയനോര

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. ‘വണ്ടര്‍ വുമണ്‍’ എന്ന സിനിമയിലൂടെ ഗായിക എന്നതിലുപരി സയനോര അഭിനയത്തിലേക്കും എത്തിയിരിക്കുകയാണ്. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സയനോര തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ചാണ് സയനോര തുറന്നു പറഞ്ഞത്. എന്ത് റിലേഷന്‍ഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സയനോര പറയുന്നു.

2009ല്‍ ആണ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസും സയനോരയും വിവാഹിതരായത്. ഇരുവര്‍ക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. എന്ത് റിലേഷന്‍ഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുമ്പ് നമ്മളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. എന്നാല്‍ താനെപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത് എന്നാണ് സയനോര പറയുന്നത്.

സയനോരയുടെ വാക്കുകൾ ഇങ്ങനെ;

പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം: എസ് ജയശങ്കർ

‘ഒരാള്‍ക്ക് കുറേക്കാലം സ്‌ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് ചില സമയത്ത് ഇറ്റ്‌സ് ഓക്കെ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മള്‍ പുറമേ കാണുന്ന പോലത്തെ ലൈഫ് ആയിരിക്കില്ല. ഞാന്‍ അങ്ങനെ ഒരു അവസ്ഥയില്‍ വന്നിട്ടില്ല എന്ന ഫീല്‍ ആയിരുന്നു. ആ സമയം ഞാന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും അകലുകയായിരുന്നു. ഞാനും മകളും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി സിംഗിള്‍ പാരന്റ് ആണ്.

കൊവിഡ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നത്. സിംഗിള്‍ മദര്‍ ആവുമ്പോള്‍ ചിലയിടങ്ങളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും. അവളുടെ ചില ഫങ്ഷനില്‍ എനിക്ക് പോവാന്‍ പറ്റില്ല, ചിലപ്പോള്‍ വീട്ടില്‍ അവള്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും. ഞാന്‍ കരയുന്നതും തകര്‍ന്ന് പോവുന്നതും അവള്‍ കാണുന്നുണ്ട്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button