Latest NewsUAENewsInternationalGulf

പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസം: എസ് ജയശങ്കർ

അബുദാബി: പൊതു സുഹൃത്ത് രാജ്യങ്ങളെ കൂടെ നിർത്തി ലോക നന്മയ്ക്കായി യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് വിശ്വാസമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ യുഎഇയുമായുള്ള സഹകരണം ഇരു രാജ്യങ്ങളുടെയും സംവിധാനങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’: സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം കൗണ്‍സിലര്‍

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി. ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നിവ ഉൾപ്പെടുന്ന ഐടുയുടു പോലെ ബഹുമുഖ ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിക്കും. കണക്റ്റിവിറ്റി, മാരിടൈം ഓപ്പറേഷൻസ് എന്നിവയിലും യുഎഇയ്ക്ക് പ്രധാന സ്ഥാനമുണ്ട്. യുഎഇയുടെ കഴിവുകളും താൽപര്യങ്ങളും മാറ്റവുമെല്ലാം ഇന്ത്യയിൽ നടക്കുന്ന സമാന സംഭവങ്ങളുമായി പൊരുത്തപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: അത്യാധുനിക ത്വക്ക് രോഗ ചികിത്സാ രീതികൾ: സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button