PathanamthittaLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ രാജേന്ദ്രൻ പിള്ളയുടെ മകൻ രജിത് രാജ് (32) ആണ് മരിച്ചത്

അടൂർ: നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ രാജേന്ദ്രൻ പിള്ളയുടെ മകൻ രജിത് രാജ് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂതങ്കര അഖിൽ നിവാസിൽ അഖിലി (22)ന് പരിക്കേറ്റു.

Read Also : ഇലോൺ മസ്ക് ഇനി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനല്ല, ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ശതകോടീശ്വരൻ ആരെന്നറിയാം

ചൊവ്വാഴ്ച രാത്രി 11.30-ന് കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ ആണ് അപകടം നടന്നത്. പത്തനാപുരത്ത് നിന്ന് വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. രജിത് രാജ് പെയിന്റിങ് കരാറുകാരനാണ്.

മൃത​ദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി. സഹോദരൻ: അജിത് രാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button