കട്ടപ്പന: കേന്ദ്ര സർക്കാർ സ്ഥാപനമായ പുറ്റടി സ്പൈസസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂപ്പാറ കാവുംഭാഗത്ത് കണ്ണാറയിൽ രഘുനാഥ് ചന്ദ്രൻപിള്ളയാണ് അറസ്റ്റിലായത്. ഉപ്പുതറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 1.10 ലക്ഷം രൂപ തട്ടിയ കേസിൽ ആണ് അറസ്റ്റ്.
Read Also : പിപിഇ കിറ്റ് അഴിമതി ആരോപണം; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശി കല്ലുതേക്ക് വീട്ടിൽ വിഷ്ണു മോഹന്‍റെ പക്കൽ നിന്നാണ് പണം തട്ടിയത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ വിഷ്ണു മോഹൻ പണം തിരികെ ചോദിച്ചെങ്കിലും രണ്ടു മാസത്തിനകം നൽകാമെന്ന് പറഞ്ഞ് രഘുനാഥ് ഒഴിഞ്ഞുമാറി. തുടർന്നും നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും മടക്കി നൽകിയില്ല. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്റ്റേഷനറി വ്യാപാരിയായ രഘുനാഥിനെ ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments