
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത് വീട്ടിൽ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ, തൈക്കണ്ടി വീട്ടിൽ രാജനാണ് പിടിയിലായത്.
കോഴിക്കോട് ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും ആണ് പ്രതിയെ പിടികൂടിയത്. ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച ചന്ദനത്തടികൾ കണ്ടെത്തിയത്.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രഭാകരൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എബിൻ എ, സുബീർ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ്. എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ്. എ, മുഹമ്മദ് അസ്‌ലം സി, ശ്രീനാഥ് കെ.വി, പ്രസുധ എം.എസ്, ഡ്രൈവർ ജിജിഷ് ടി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചന്ദനത്തടികൾ സഹിതം പിടികൂടിയത്. തുടർ അന്വേഷണത്തിനായി കേസ് കക്കയം ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.
Post Your Comments