തൊടുപുഴ: കൂൾബാറിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാരിക്കോട് അന്റ്ലാന്റിക് കൂൾബാർ നടത്തുന്ന തൊടുപുഴ കീരികോട് ഓലിക്കൽ മുഹമ്മദ് റാഫി നാസർ, സഹോദരൻ അജ്മൽ ഖാൻ എന്നിവരുടെ കടയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
Read Also : മേപ്പാടി പോളിടെക്നിക് കോളേജിലെ മോഷണം: തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു, കേസ്
എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാഫി അരവിന്ദാക്ഷനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മുമ്പും നിരവധി തവണ ഇവരുടെ പക്കൽ നിന്നു നിരോധിത ഉത്പന്നങ്ങൾ പിടികൂടുകയും താക്കീതു നൽകുകയും ചെയ്തിരുന്നു.
കടയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ മുനിസിപ്പാലിറ്റിക്കു ശിപാർശ നൽകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Post Your Comments