KeralaNattuvarthaMollywoodLatest NewsNewsMovie Gossips

‘സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ’: ഒമര്‍ ലുലു

കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ ഒമർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഒമര്‍ ലുലു തന്റെ സിനിമകളില്‍ പുതുമുഖങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒമര്‍ ലുലുവിന്റെ വാക്കുകൾ ഇങ്ങനെ;

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല: നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം, രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്

‘എന്റെ സിനിമയില്‍ കൂടുതലായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ഒരു കാരണമുണ്ട്. നമ്മള്‍ വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാല്‍ അവരെ നമ്മള്‍ ഒരുപാട് കണ്‍വിന്‍സ് ചെയ്യണം. അവരുടെ പുറകെ നടക്കണം. എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല. അവര്‍ എന്റെ പുറകെ നടക്കട്ടെ. അത് മാത്രമല്ല അല്ലാതെ തന്നെ ചെയ്യാന്‍ എനിക്ക് നിര്‍മ്മാതാക്കളെ കിട്ടാറുണ്ട്.

കാണുമ്പോള്‍ കൊള്ളാമെന്ന് തോന്നിയാല്‍ വിളിച്ച് കുറച്ച് അഭിനയിപ്പിച്ച് നോക്കും. എന്നിട്ട് കൊള്ളാമെന്ന് തോന്നിയാല്‍ സെലക്ട് ചെയ്യും. അങ്ങനെയാണ് പുതുമുഖങ്ങളെ പടത്തിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ കുറെ ശത്രുക്കളുണ്ടായിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button