KeralaMollywoodLatest NewsNewsEntertainment

ആ പണം പൃഥ്വിരാജിന് കൊടുത്താല്‍ മേലോട്ട് നോക്കിയിരിക്കും, 5 ലക്ഷംകൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യുന്നു: ഒമര്‍ ലുലു

സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്‌ക്കാണ് സിനിമ ചെയ്യുന്നത്

സന്തോഷ് പണ്ഡിറ്റ് എന്ന  സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്ന് സംവിധായകൻ ഒമർ ലുലു. അഹ് ലക്ഷം കൊണ്ട് സിനിമപർത്തിയാക്കി റിലീസ് ചെയ്യാൻ സന്തോഷ് പണ്ഡിറ്റിനു സാധിക്കുന്നു. എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ലെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒമർ ലുലു പറഞ്ഞു.

read also: ഈ ഘട്ടത്തിൽ അത്തരമൊരു രേഖ ഒരു വ്യക്തിക്കും ലഭ്യമാക്കുക സാധ്യമല്ല: ഷുക്കൂർ വക്കീൽ

താരത്തിന്റെ വാക്കുകൾ

സന്തോഷ് പണ്ഡിറ്റ് വളരെ ചെറിയ തുകയ്‌ക്കാണ് സിനിമ ചെയ്യുന്നത്. ഞാൻ അയാളെ അംഗീകരിക്കുന്ന വ്യക്തിയാണ്. കാരണം, അദ്ദേഹം വെറും അഞ്ചു ലക്ഷം രൂപയ്‌ക്കാണ് സിനിമ ചെയ്തിട്ടുള്ളത്. ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യില്‍ കൊടുത്താല്‍ പൃഥ്വിരാജ് മേല്‍പ്പോട്ട് നോക്കി നില്‍ക്കും’.

‘സന്തോഷ് പണ്ഡിറ്റിന്റെ കയ്യില്‍ 5 ലക്ഷമേ ഉള്ളൂ. ആ പൈസക്ക് അദ്ദേഹം സിനിമ ചെയ്യുന്നു. അയാള്‍ അയാളുടെ ആഗ്രഹമാണ് നടത്തിയത്. പ്രോഡക്റ്റ് എന്തുമായിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ ആഗ്രഹം നടന്നല്ലോ. സന്തോഷം കണ്ടെത്തുക മാത്രമല്ല, സിനിമ റിലീസും ചെയ്തു. എത്രയോ കോടികള്‍ മുടക്കിയ പടം ഇന്നും പെട്ടിയില്‍ ഇരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്തു എന്നു പറയുന്നത് തന്നെ വിജയമല്ലേ’-ഒമർ ലുലു ചോദിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button