കൊച്ചി : ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവനടി ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. ഈ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് ഒമറിനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം ആണെന്നും നടിയുമായി മികച്ച സൗഹൃദം ആയിരുന്നുവെന്നും ഒമര്‍ പ്രതികരിച്ചിരുന്നു. ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകില്ലെന്നും സംവിധായകന്‍ ആരോപിച്ചു.
Post Your Comments