Latest NewsNewsIndia

30കാരിയുടെ പുതിയ കാമുകനെ കൊലപ്പെടുത്തി വൃദ്ധന്‍മാരായ അഞ്ച് പേര്‍ ചേര്‍ന്ന്, കൊല്ലപ്പെട്ട ആള്‍ക്ക് 75 വയസ്

പാറ്റ്‌ന : 75കാരനെ കൊലപ്പെടുത്തിയത് വൃദ്ധന്‍മാരായ അഞ്ച് പേര്‍ ചേര്‍ന്നെന്ന് പൊലീസ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഒക്ടോബര്‍ പത്തൊന്‍പതിന് നടന്ന കൊലപാതകത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വിധവയും മുപ്പത് കാരിയായ പിനോ ദേവിയുടെ നാല് വൃദ്ധരായ കാമുകന്‍മാരാണ് കൃത്യം നടത്തിയത്. അവ്താവ സ്വദേശി ത്രിപിത് ശര്‍മ (75) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ യുവതിയുമായി അടുത്തതാണ് പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലപാതക കേസില്‍ കൃഷ്ണ നന്ദന്‍ പ്രസാദ് (75), സൂര്യ മണികുമാര്‍ (60), ബനാറസ് പ്രസാദ് (65), വാസുദേവ് പാസ്വാന്‍ (64) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്. അവ്താവ ഗ്രാമത്തില്‍ ചായക്കട നടത്തുകയാണ് പിനോ ദേവി. മുപ്പത് വയസുള്ള ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഇവരുടെ ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന നാല് വൃദ്ധരുമായി യുവതി അടുപ്പത്തിലായിരുന്നു. ഇവര്‍ യുവതിയുടെ വീട്ടിലും നിത്യ സന്ദര്‍ശകരായിരുന്നു. എന്നാല്‍ അടുത്തിടെ ത്രിപിത് ശര്‍മ എന്ന 75കാരനുമായും യുവതി അടുത്തു. ഇത് മറ്റ് നാല് കാമുകന്‍മാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയും പിനോ ദേവിയോട് ഇയാളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ വീട്ടില്‍ വച്ച് നാല് കാമുകന്‍മാര്‍ ചേര്‍ന്ന് ത്രിപിത് ശര്‍മയെ കൊലപ്പെടുത്തി. ഇഷ്ടികകൊണ്ട് ഇടിച്ചാണ് കൊലനടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കിയ ശേഷം മൃതദേഹം ജില്ലാ പോളിടെക്‌നിക് കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു.

പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാട്ടര്‍ ടാങ്കില്‍ നിന്നും ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കേസില്‍ പൊലീസിന് യാതൊരു തുമ്ബും ലഭിച്ചിരുന്നില്ല, ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാല്‍ മരിച്ചയാളുടെ ഫോണ്‍ നഷ്ടമായത് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇത് പ്രവര്‍ത്തന രഹിതമായതിനാല്‍ ആ വഴിക്കും അന്വേഷണം നടത്താനായില്ല.

കൊലപാതകം നടന്ന് ഒരു മാസമായിട്ടും പൊലീസ് തേടി വരാതിരുന്നതിനാല്‍ ആത്മവിശ്വാസത്തോടെ ശര്‍മ്മയുടെ ഫോണ്‍ പിനോ ദേവി ഓണാക്കിയതാണ് കേസില്‍ വഴിത്തിരിവായത്. യുവതിയെ ചോദ്യം ചെയ്തതോടെ കേസില്‍ ബാക്കി പ്രതികളും പിടിയിലാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button