MollywoodLatest NewsKeralaNewsEntertainment

സുരേഷ് ഗോപിയില്‍ തന്നെ ആകര്‍ഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ച് മോഹന്‍ ജോസ്

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മോഹന്‍ ജോസ്

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പിയങ്കരനായ നടനാണ് മോഹന്‍ ജോസ് . രാജാവിന്റെ മകന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ആരംഭിച്ച സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മോഹന്‍ ജോസ് ഇപ്പോൾ. സുരേഷ് ഗോപിയില്‍ തന്നെ ആകര്‍ഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹന്‍ ജോസ് പങ്കുവച്ചു.

read also: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റ്,

‘രാജാവിന്റെ മകന്റെ’ ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്‌ഗോപിയുമായി കലൂര്‍ ‘കല്‍പ്പകാ ടൂറിസ്‌റ് കോംപ്ലക്‌സില്‍ (ഇന്നത്തെ PVS ഹോസ്പിറ്റല്‍) ഒരേ റൂമില്‍ ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, പതിറ്റാണ്ടുകള്‍ക്കു ശേഷവും ഹരിതാഭവര്‍ണ്ണമായി മായാതെ നില്ക്കുന്നു.

എന്നെ ആകര്‍ഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കര്‍ഷതയായിരുന്നു. വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്‌നാനം, ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാല്‍ പ്രശോഭിതന്‍. അന്നേ ആര്‍ദ്രഹൃദയനും ധനവ്യയത്തില്‍ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button