Latest NewsNewsIndia

പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു

110 വർഷം പഴക്കമുള്ള പാലമാണ് പുനർനിർമിച്ചത്

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. തുടർന്ന് രാമേശ്വരത്ത് നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കടന്നുപോയതിനുശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിടും.

110 വർഷം പഴക്കമുള്ള പാലമാണ് പുനർനിർമിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. 1910ൽ ബ്രിട്ടീഷുകാർ നിർമാണം തുടങ്ങിയ പഴയ പാമ്പൻ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റിൽ പാമ്പൻ–ധനുഷ്കോടി പാസഞ്ചർ ഒഴുകിപ്പോയ അപകടത്തിൽ 126 പേർ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂർണമായി നശിക്കുകയും ചെയ്തിരുന്നു.

തുടർന്ന് മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനർനിർമിച്ചത്. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കാൻ ആരംഭിച്ചത്.

തമിഴ്‌നാട്ടിലെ പാക് കടലിടുക്കിന് കുറുകെ വ്യാപിച്ചുകിടക്കുന്ന പുതിയ പാമ്പൻ പാലത്തിന് 2.07 കിലോമീറ്റർ നീളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button