KeralaLatest NewsNews

സിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയും, സിറാജുദ്ദീൻ യൂട്യൂബിൽ മടവൂർ ഖലീഫ: അസ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്

കൊച്ചി: അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം പെരുമ്പാവൂർ സ്വദേശി, മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. പ്രസവ ശേഷം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാർ ആരോപിച്ചത്.

അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള 3 പ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു.

സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ. ‘മടവൂർ ഖലീഫ’ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാൾ ചെയ്തിരുന്നു. ഇന്നലെ 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഭർത്താവ് മാത്രമാണ് കൂടെയുണ്ടായിരുന്നത്. 9 മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി ആംബുലൻസിൽ സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് എത്തുകയും ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചതായും റിപ്പോർട്ടുണ്ട്.

രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം യുവതിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപ്തതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button