IdukkiLatest NewsKeralaNattuvarthaNews

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കട്ടപ്പന: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകൻ ശ്രമിച്ചത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇടുക്കി കമ്പംമേട്ടിൽ ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ സ്കൂളിലെത്തിയ വിദ്യാർഥിനിയെ ചിലർ കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർത്ഥികൾ കാണുകയായിരുന്നു. വിദ്യാർത്ഥികൾ അധ്യാപകരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. പോലീസ് ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കട്ടപ്പന ഇരട്ടയാറിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

‘മകളേയും കൊണ്ട് ജീവിതത്തില്‍ ഞാൻ ഓടിയതാണ്, നീ തളരരുത്’: മനോജ് കെ ജയൻ പറഞ്ഞതിനെക്കുറിച്ച് ബാല

പിടിയിലായ പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയുമായിരുന്നുവെന്നും പെൺകുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button