ഹരിപ്പാട്: ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 160 ലിറ്റർ കോട കണ്ടെടുത്തു. ചക്കിലാത്ത് വടക്കതിൽ സുഗതമ്മ, ചക്കിലാത്ത് വടക്കത്തിൽ ആനന്ദ എന്നിവരുടെ വീടുകളിൽ നിന്നാണ് കോട കണ്ടെടുത്തത്.
കാർത്തികപ്പള്ളി മഹാദേവികാട് തെക്ക് ഭാഗത്ത് നിന്നാണ് കോട കണ്ടെത്തിയത്. സുഗതമ്മയുടെ വീട്ടിൽ നിന്നും 70 ലിറ്ററും ആനന്ദയുടെ വീട്ടിൽ നിന്നു 90 ലിറ്ററുമാണ് കണ്ടെടുത്തത്. സംഭവത്തിൽ ഇവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
Read Also : എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്, പുതിയ പദ്ധതിയുമായി ഫെഡറൽ ബാങ്ക്
അടുത്തടുത്ത വീടുകളിലായി താമസിക്കുന്ന സഹോജരങ്ങളുടെ ഭാര്യമാരായ ഇവർ അതിരാവിലെയും വൈകുന്നേരവും ചാരായ വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടന്നത്.
റെയ്ഡിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ്, പ്രിവന്റീവ് ഓഫൂസർമാരായ എം.ആർ. സുരേഷ്, എം. അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments