Latest NewsNewsBusiness

എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്, പുതിയ പദ്ധതിയുമായി ഫെഡറൽ ബാങ്ക്

700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് പരമാവധി 7.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് ഏറ്റവും പുതിയ എൻആർഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്ലസ് എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ആകർഷണീയത ഉയർന്ന പലിശ നിരക്കുകളാണ്. വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡെപ്പോസിറ്റ് പ്ലസ് പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

700 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് പരമാവധി 7.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകർക്ക് ടാക്സ് ഒഴിവാക്കാൻ ഉപകരിക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയിലാണ് ചേർക്കുന്നത്. ഈ നിക്ഷേപങ്ങൾ കാലാവധി തീരുന്നതിനു മുൻപ് ക്ലോസ് ചെയ്യാൻ സാധിക്കുകയില്ല. അതേസമയം, നിക്ഷേപത്തിന്റെ 75 ശതമാനം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: പ​​​ള്ളി പെ​​​രു​​​ന്നാ​​​ളി​​​നി​​​ടെ യു​​​വാ​​​വി​​​നെ ആ​​​ക്ര​​​മി​​​ച്ചു : രണ്ടുപേർ കൂടി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button