മലപ്പുറം: മഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് 58 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ഹുസൈന്, ഷൗക്കത്ത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : കോഴിക്കോട് സ്കൂൾ ബസുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്
കെട്ടിടത്തിൽ നിന്ന് നോട്ടെണ്ണല്‍ യന്ത്രം, റസീപ്റ്റ് ബുക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
Read Also : ഞാന്‍ വഞ്ചിക്കപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments