Latest NewsNewsIndia

ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്നമാക്കി മാറ്റേണ്ടതില്ല, അത് ലൗ ജിഹാദ് അല്ല : അസദുദ്ദീന്‍ ഒവൈസി

ഹിന്ദു യുവാവ് തന്റെ കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇതുപോലത്തെ സംഭവങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കാറുണ്ടെന്നും ഒവൈസി വാദിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ശ്രദ്ധ  എന്ന യുവതിയെ കാമുകനായ അഫ്താബ് പൂനാവാല 35 കഷണങ്ങളാക്കി വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലേയ്ക്കും കാനകളിലേയ്ക്കും വലിച്ചെറിയുകയായിരുന്നു.

Read Also: മംഗളുരു സ്‌ഫോടനക്കേസ് മുഖ്യപ്രതി ആലുവയിൽ തങ്ങി: പോപ്പുലർ ഫ്രണ്ടുകാരനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം 3 പേർ കൂടി പിടിയിൽ

എന്നാല്‍ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്നമാക്കി മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് എത്തി. അസംഗഡില്‍ ഹിന്ദു യുവാവ് തന്റെ കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇതുപോലത്തെ സംഭവങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കാറുണ്ടെന്നും ഒവൈസി വാദിക്കുന്നു.
‘കൊലപാതകങ്ങള്‍ അപലപിക്കപ്പെടുക തന്നെ വേണം. പക്ഷേ മുസ്ലീം യുവാവ് ഹിന്ദു യുവതിയെ കൊലപ്പെടുത്തിയ സംഭവം ഹിന്ദു-മുസ്ലീം പ്രശ്നം ആക്കേണ്ടകില്ല. ഈ കേസിനെ ലൗ ജിഹാദ് എന്നാണ് ബിജെപി പറയുന്നത്. ഇത് ലൗ ജിഹാദ് അല്ല. അങ്ങനെ പറയേണ്ടതിന്റെ ആവശ്യമില്ല’, ഒവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button