വണ്ടിത്താവളം: കള്ളുചെത്തുതൊഴിലാളി ജോലിക്കിടെ പനയിൽ നിന്നും വീണു മരിച്ചു. നന്ദിയോട് പുള്ളിമാൻച്ചള്ള പരേതനായ മായന്റെ മകൻ ദേവദാസ് (47) ആണ് മരിച്ചത്.
Read Also : അടുത്ത വർഷം വിപണി കീഴടക്കാൻ രണ്ട് ഇ- കാറുകൾ എത്തുന്നു, സവിശേഷതകൾ അറിയാം
ഇന്നലെ പകൽ 11.30 ന് ആണ് സംഭവം. കവറത്തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പനയിൽ നിന്നാണ് ഇയാൾ താഴെ വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മീനാക്ഷിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം സംസ്കരിച്ചു. വിളയോടി കള്ളുഷാപ്പ് തൊഴിലാളിയാണ്. ഭാര്യ: ബിന്ദു: മക്കൾ: ദിപിൻ, ദൃശ്യ.
Post Your Comments