വാഹന വിപണിയിൽ ഇന്ന് തരംഗമായി കൊണ്ടിരിക്കുന്നവയാണ് ഇലക്ട്രിക് വാഹനങ്ങൾ. കുറഞ്ഞ പരിപാലന ചിലവ്, ഇന്ധന ചിലവിലെ നേട്ടം, പ്രകൃതി സൗഹാർദ്ദ ഗതാഗതം എന്നിവയുള്ളതിനാൽ കൂടുതൽ പേരും താൽപര്യം കാട്ടുന്നത് ഇ- മോഡലുകളോട് തന്നെയാണ്. 2023- ൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലുകളെ കുറിച്ച് പരിചയപ്പെടാം.
ജനപ്രിയ മോഡലായ അൾട്രോസിന്റെ പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് അടുത്ത വർഷം വിപണിയിലേക്ക് എത്തുക. 2019- ലെ ജനീവ മോട്ടോർ ഷോയിൽ ഓൾ- ഇലക്ട്രിക് അൾട്രോസിന്റെ സവിശേഷതകളെക്കുറിച്ച് ടാറ്റ വിവരങ്ങൾ പങ്കുവെച്ചിരുന്നു. നിലവിലുള്ള നെക്സോൺ ഇ.വി മോഡലുകൾക്ക് സമാനമായ മോട്ടോറും ബാറ്ററി പാക്കുമാണ് അൾട്രോസ് ഇ.വിയിലും പ്രതീക്ഷിക്കാനാക്കുക.
Also Read: സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, നാണയപ്പെരുപ്പത്തിലകപ്പെട്ട് ജപ്പാനും
അടുത്ത മോഡലാണ് ഐയോണിക് 5. ഇന്ത്യയുടെ 2023 ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടായിയുടെ ഐകോണിക് 5 ഇ- കാറുകളും അവതരിപ്പിക്കും. സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവാണ് നൽകിയിട്ടുള്ളത്. അതേസമയം, ഐകോണിക് 5 മോഡലിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments