
നാദാപുരം: ബാങ്കിൽ പോയി മടങ്ങിയ നിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ചുഴലി മുതുകുറ്റി ചന്ദന കണ്ടിപൊയിൽ കുമാരൻ (60) ആണ് മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ്.
Read Also : വീർ സവർക്കറെ ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ചത് ‘ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരപുത്രൻ’, സ്റ്റാമ്പും ഇറക്കി
വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെയാണ് സംഭവം. വളയം ടൗണിൽ ഗ്രാമീണ ബാങ്ക് പരിസരത്ത് കുമാരൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : റോഡരികിലെ കാനയിൽ വീണ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; അണുബാധയുടെ സാധ്യത ഉള്ളതിനാൽ നിരീക്ഷണത്തിൽ
മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: ശോഭ. മക്കൾ: ഷംന, ഷിംന, ഷാലു. മരുമക്കൾ: ഷനൽ, ദീപേഷ്.
Post Your Comments