തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും. വന്യജീവി ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ സഹായം നൽകുന്ന വകുപ്പുകളിൽ ഉൾപ്പെടുത്തിയാണ് നഷ്ടപരിഹാരം നൽകുക.
അതേസമയം കടന്നൽ, തേനീച്ച എന്നിവയെ വന്യമൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉൾപ്പെടുത്തിയാൽ അവയെ നശിപ്പിക്കുന്നതിന് നിയമതടസങ്ങളുണ്ടാകുമെന്നതിനാൽ പട്ടികയിൽ …ഉൾപ്പെടുത്താതെയാണ് സഹായം നൽകുന്നത്.
ഇത് സംബന്ധിച്ച് വനം വകുപ്പാണ് ഉത്തരവിറക്കിയത്. കഴിഞ്ഞമാസം 19ന് വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.
Post Your Comments