
മലപ്പുറം : ഗൂഗില്‍ മാപ്പിന്റെ സഹായത്താല്‍ കാറില്‍ സഞ്ചരിച്ച യുവാക്കള്‍ വനത്തില്‍ കുടുങ്ങി. കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്.
ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തില്‍ അകപെട്ടത്. പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം ചെളിയില്‍ താഴ്ന്നു പോയതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേന വാഹനം കെട്ടിവലിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
Post Your Comments