
ബംഗളൂരു : കര്‍ണാടകയിലെ ബിടിഎം പ്രദേശത്ത് യുവതിയെ കയറിപ്പിടിച്ച് യുവാവ്. രണ്ടു സ്ത്രീകള്‍ നടന്നുപോവുമ്പോള്‍ പുറകില്‍ കൂടി എത്തിയ യുവാവാണ് കയറിപ്പിടിച്ചത്.
അതിന് ശേഷം ഇയാള്‍ ഓടിപ്പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി.
ഇതുവരെയും ഇരകളില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചു.
Post Your Comments