തൊടുപുഴ: മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലാണ് സംഭവം. സെന്റ് മേരിസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കലവനാൽ കെഎം ജോസഫ് (88)ഫിന്റെ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പരിഭ്രാന്തരായി ജനം ഓടി പള്ളിക്കകത്തും വാഹനങ്ങളിലും അഭയം പ്രാപിച്ചു.
കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോടു ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്നു വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ടു പള്ളിക്കകത്തു വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.
Post Your Comments