
ആലപ്പുഴ: കായംകുളം എംഎല്‍എ U. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എയുടെ മകനെ ന്യായീകരിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു. എക്‌സൈസുകാര്‍ അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്. പ്രതിഭയുടെ മകന്‍ നിരപരാധി എന്നും ജി സുധാകരന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷാ സമ്പ്രദായത്തെ വിമര്‍ശിച്ച് ജി സുധാകരന്‍ രംഗത്തെത്തി. പരീക്ഷകളെ പറ്റി വ്യക്തതയില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നു പോവുകയാണ്. ഗുരുതരമായ കുറ്റമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷകളുടെ വിലയില്ലാതായി, എന്തു സുരക്ഷിതത്വമാണ് ഇതിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരു വി സിയോ വിദ്യാഭ്യാസ സംഘടനയോ ഇതിനെതിരെ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments