പെരുമ്പാവൂർ: ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ബുൾബുൾ ഹുസൈൻ (22), മുക്സിദുൾ ഇസ്ലാം എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അല്ലപ്ര മാർബിൾ ജംഗ്ഷനിൽ നിന്നാണ് ഇവർ പിടിയിലായത്. ബുൾബുൾ ഹുസൈനിൽ നിന്ന് എൺപതോളം പ്ലാസ്റ്റിക് ഡപ്പികളിൽ സൂക്ഷിച്ച 10 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. മുക്സിദുൾ ഇസ്ലാമിൽ നിന്നു 12 കുപ്പി ഹെറോയിനും പിടികൂടി.
Read Also : കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം
അന്യസംസ്ഥാന തൊഴിലാളികളെയും സ്വദേശികളെയും ലക്ഷ്യമിട്ട് ആസാമിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബുൾബുൾ ഹുസൈൻ. ഒരു ഡപ്പിക്ക് രണ്ടായിരം രൂപ വീതം വിലയിട്ട് ആവശ്യക്കാർക്ക് വില്പന നടത്തുകയായിരുന്നു. ഇയാൾ ഇതിനുമുമ്പും സമാനരീതിയിൽ വൻ ലഹരിക്കച്ചവടം നടത്തിയതായി എക്സൈസ് പറയുന്നു.
മുക്സിദുൾ ഇസ്ലാമിനെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ബുൾബുൾ ഹുസൈനെ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments