അമൃതസർ: അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്തിന് വീണ്ടും പൂട്ടിട്ട് അതിർത്തി സുരക്ഷാ സേന. പഞ്ചാബ് പോലീസും അതിർത്തി സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ അമൃതസറിലെ മോഡ് ഗ്രാമത്തിൽ നിന്നാണ് പാക് നിർമ്മിത ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്ന് 519 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് അതിർത്തി വഴി വലിയ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതിനാൽ അധികൃതർ കർശന നിരീക്ഷണം ഉറപ്പുവരുത്തുന്നുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പോലീസും ബിഎസ്എഫും തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പഞ്ചാബിൽ നിന്ന് മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ കണ്ടെടുത്തിരുന്നു. അമൃത്സറിലെ റൊറൻവാല ഖുർദ് ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. ചൈനീസ് നിർമ്മിത ഡ്രോണാണ് അന്ന് മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ചത്. ഇവ ചൈനയിൽ നിർമ്മിച്ച ക്വാഡ്കോപ്റ്ററാണെന്ന് അതിർത്തി സുരക്ഷാ സേന ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read: ഇനി ലക്ഷദ്വീപ്കാർക്കും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാം! സ്വിഗ്ഗിയുടെ സേവനം ഇതാ എത്തി
Post Your Comments