ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിൻഡ ജയിലിൽ ഹെറോയിൻ വിതരണം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. സീനിയർ കോൺസ്റ്റബിൾ തസ്ബീർ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദർ സിങ് പറഞ്ഞു. 15 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ജയിൽ തടവുകാർക്ക് ഇയാൾ ഹെറോയിൻ വിതരണം ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഇയാൾക്ക് എവിടെ നിന്നാണ് ഹെറോയിൻ ലഭിച്ചതെന്നും ആർക്കൊക്കെയാണ് ഹെറോയിൻ നൽകിയതെന്നും അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു.
Post Your Comments