KozhikodeKeralaNattuvarthaLatest NewsNews

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : കോഴിക്കോട് വൃത്തിഹീനമായ രണ്ട് കോഴിക്കടകൾ അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച രണ്ട് കോഴിക്കടകൾ ആണ് അടപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് വൃത്തിഹീനമായി പ്രവർത്തിച്ച കോഴിക്കടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച രണ്ട് കോഴിക്കടകൾ ആണ് അടപ്പിച്ചത്.

Read Also : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തൊഴിൽ അവസരങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായാണ് വൃത്തിഹീനമായ കടകൾ അടപ്പിച്ചത്. കോഴിക്കോട് നഗരത്തിൽ ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ വ്യാപാര സമിതി രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച കോഴികളെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് നിസാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ് കാരണമെന്നാണ് ചിക്കൻ കടയുടമകൾ ആരോപിക്കുന്നത്.‌ ഇത്തരക്കാർ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്.

കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവന്നതാണ് ചത്തുപോകാൻ കാരണമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ലെന്നും അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കൻ വ്യാപാര സമിതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button