തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്. അഞ്ച് കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പിന്നീടിത് കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതേത്തുടർന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, കുട്ടികളെ അതേ ക്ലാസ് റൂമിൽ തിരികെ പ്രവേശിപ്പിച്ചതോടെ വീണ്ടും ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ അടച്ചിട്ടിരിക്കുകയാണ്.
Post Your Comments