ThrissurKeralaNattuvarthaLatest NewsNews

ഇ​ട​ശ്ശേ​രി​യി​ൽ അ​ട​ച്ചി​ട്ട ഇ​രു​നി​ല വീട്ടി​ൽ മോ​ഷ​ണം

സെ​ന്റ​റി​ന് കി​ഴ​ക്ക് പു​തി​യ വീ​ട്ടി​ൽ ഷി​ഹാ​ബി​ന്റെ വീ​ട്ടി​ലാ​ണ് മോഷണം നടന്നത്

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം ഇ​ട​ശ്ശേ​രി​യി​ൽ അ​ട​ച്ചി​ട്ട ഇ​രു​നി​ല വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം. സെ​ന്റ​റി​ന് കി​ഴ​ക്ക് പു​തി​യ വീ​ട്ടി​ൽ ഷി​ഹാ​ബി​ന്റെ വീ​ട്ടി​ലാ​ണ് മോഷണം നടന്നത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. വീ​ടി​ന്റെ കൂ​റ്റ​ൻ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​വ് ക​മ്പി​പ്പാ​ര, ചു​റ്റി​ക എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മു​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ദു​ബാ​യി​ലു​ള്ള വീ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തും. ഇ​വ​ർ വ​ന്നാ​ലേ എ​ന്തെ​ല്ലാം ന​ഷ്ട​പ്പെ​ട്ടൂ​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യൂവെന്ന് പൊലീസ് പറഞ്ഞു.

Read Also : ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ

വീ​ടി​ന്റെ അ​ടി​യി​ലേ​യും മു​ക​ളി​ലേ​യും മു​റി​ക​ളി​ലെ നാ​ല് അ​ല​മാ​ര​ക​ളും ആ​റ് ഷെ​ൽ​ഫു​ക​ളും പൊ​ളി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മു​ക​ൾ നി​ല​യി​ലെ വാ​തി​ലും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. വീ​ടി​ന് പു​റ​ത്ത​ട​ക്കം ആ​റ് സി.​സി.​ടി.​വി കാ​മ​റ​ക​ളു​ണ്ട്. ഇ​വ​യു​ടെ ഹാ​ർ​ഡ് ഡി​സ്കും ഡി.​വി.​ആ​റും വ​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റി കൊ​ണ്ടു​പോ​യി. അ​ല​മാ​ര​യി​ൽ വി​ല പി​ടി​പ്പു​ള്ള മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ർ ദു​ബാ​യി​ലാ​യ​തി​നാ​ൽ ബ​ന്ധു​വാ​യ മു​ഹ​മ്മ​ദാ​ണ് വീ​ട് നോ​ക്കി വ​രു​ന്ന​ത്. ഇ​യാ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നും ചെ​ടി​ക​ൾ ന​ന​ക്കാ​നു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ഷി​ഹാ​ബി​നെ​യും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​നേ​യും വി​വ​രം അ​റി​യിക്കുകയായിരുന്നു.

ഷി​ഹാ​ബി​ന്റെ വീ​ടി​ന് സ​മീ​പം മ​റ്റൊ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്ന് ക​മ്പി​പ്പാ​ര​യും ചു​റ്റി​ക​യും അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

വൈ​കീ​ട്ട് 5.45ഓ​ടെ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button