KeralaLatest NewsNews

സിദ്ധാർത്ഥന്റെ മരണം: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് നടപടി. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്. ഈ മാസം അഞ്ചു മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടർ വ്യക്തമാക്കുന്നത്.

Read Also: ‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ

ക്യാമ്പസിലെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണക്ക് ഇരയായി സിദ്ധാർത്ഥിന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.

അധികൃതരെ വിവരം അറിയിക്കാത്ത കാരണത്താലാണ് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവ സമയത്ത് ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.

Read Also: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: കബഡി അധ്യാപകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button