PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: പ​മ്പ​യി​ലേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സിനായെത്തുന്നത് 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ

ഏ​റ്റ​വും മി​ക​ച്ച ക​ണ്ടീ​ഷ​നി​ലു​ള്ള ബ​സു​ക​ളാ​ണ് ഇന്ന് പമ്പയിലേക്ക് പോകുന്നത്

ചാ​ത്ത​ന്നൂ​ർ: ശബരിമലയില്‍ മണ്ഡലകാല തീർത്ഥാടനം തുടങ്ങാനിരിക്കെ പ​മ്പ​യി​ൽ​ നി​ന്നു സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ​ നി​ന്നു എത്തുന്നത് 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ. ഏ​റ്റ​വും മി​ക​ച്ച ക​ണ്ടീ​ഷ​നി​ലു​ള്ള ബ​സു​ക​ളാ​ണ് ഇന്ന് പമ്പയിലേക്ക് പോകുന്നത്.

പേ​രൂ​ർ​ക്ക​ട​യി​ൽ ​നി​ന്നും 16 ബ​സു​ക​ളും പാ​പ്പ​നം​കോ​ട് നി​ന്നും ഒ​ൻ​പ​തും വി​കാ​സ് ഭ​വ​നി​ൽ നി​ന്നും 18 എ​ണ്ണ​വും സി​റ്റി​യി​ൽ നി​ന്നും 11 ബ​സു​ക​ളാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ​ക്കാ​യി ഇ​ന്ന് പ​മ്പ​യി​ലേ​യ്ക്ക് അ​യ​യ്ക്കു​ന്ന​ത്. ഈ ​ഡി​പ്പോ​ക​ളി​ൽ നി​ന്നും പൂ​ൾ ചെ​യ്തി​ട്ടു​ള്ള ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും ഇ​ന്ന് ത​ന്നെ ബ​സു​മാ​യി പ​മ്പ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ മു​മ്പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് ജി​ല്ലാ ഓ​ഫീ​സ​റു (സൗ​ത്ത്)ടെ നി​ർ​ദ്ദേ​ശം.

അതേസമയം, ബുധനാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തർ എത്തി തുടങ്ങുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള സമ്പൂർണ്ണ തീര്‍ത്ഥാടന കാലമാണ് ഇത്തവണത്തേത്. അതിനാൽ, ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്. മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങൾ സജീവമാണ്.

Read Also : എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സൂ​ച​നാ പ​ണി​മു​ട​ക്ക്

ഇത്തവണ ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മൂന്ന് കാനന പാതകളും നല്‍കും. എരുമേലി പേട്ടതുള്ളി കാല്‍നടയായി എത്തുന്ന ഭക്തര്‍ക്ക് കരിമല പാതയും വണ്ടിപ്പെരിയാര്‍ സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്കെത്താനുള്ള കാനനപാതയുമുണ്ട്. നീലിമല വഴിയുള്ള പാതയുടെ നവീകരണ പ്രവൃത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് തുടക്കമായി. മന്ത്രി കെ രാജന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഇതിലൂടെ തീര്‍ത്ഥാടകരെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുകയും ക്രോഡീകരിക്കുകയും ചെയ്യാം. അടിയന്തിര സാഹചര്യങ്ങളില്‍ വകുപ്പുമേധാവികളെ ഏകോപിപ്പിച്ച് തീരുമാനങ്ങളുമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട കളക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button