
തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി അറസ്റ്റിൽ. പായിപ്പാട് നാലുകോടി മാന്താനം മറ്റക്കാട്ട് പറമ്പിൽ എസ്. ഷൈജു (21)വിനെയാണ് പൊലീസ് പിടികൂടിയത്. തൃക്കൊടിത്താനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഏറ്റവും പുതിയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്
കഴിഞ്ഞദിവസം ആരമലക്കുന്ന് ഭാഗത്തു നിൽക്കുകയായിരുന്ന യുവാക്കൾക്കു നേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട ഇയാൾ ഒളിവിലായിരുന്നു. അന്വേഷണസംഘം ഷൈജുവിനെ ചങ്ങനാശേരിയിൽ നിന്നും ആണ് പിടികൂടിയത്.
കേസിലെ മറ്റു പ്രതികളായ ബിബിൻ, പ്രദീഷ്, അനന്തു, ബിൽസണ്‍, പ്രവീണ്‍ കുമാർ, കെ.ആർ. രാഹുൽ എന്നിവരെ നേരത്തെ പൊലീസ് സംഘം പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments