Latest NewsNewsTechnology

ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ, പുതിയ ഫീച്ചറിൽ സെലിബ്രിറ്റികൾക്ക് പണി കിട്ടാൻ സാധ്യത

ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഇതിനോടകം 50 ശതമാനത്തിലധികം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്

ട്വിറ്ററിൽ വീണ്ടും അഴിച്ചുപണികൾ നടത്താനൊരുങ്ങി ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിൽ സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാൻ പണം ഈടാക്കിയേക്കും. ഈ ഫീച്ചർ ഉടൻ പരീക്ഷിക്കാൻ സാധ്യതയുണ്ട്. പണം നൽകിയശേഷം ഒരു സെലിബ്രിറ്റിക്ക് സന്ദേശം അയക്കാൻ സാധിക്കും. കൂടാതെ, ഇത്തരത്തിൽ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് യൂസറിന് ഉറപ്പുവരുത്താൻ കഴിയുന്ന സംവിധാനവും ഉൾപ്പെടുത്തും.

ഇങ്ങനെയുള്ള പേയ്ഡ് സന്ദേശങ്ങൾ നടപ്പിലാക്കിയാൽ സെലിബ്രിറ്റികൾക്ക് പണി കിട്ടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ, ഇത്തരം സന്ദേശങ്ങൾ ട്വിറ്ററിലെ സെലിബ്രിറ്റികളുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കുമെന്നതിലും വ്യക്തതയില്ല. എന്നാൽ, ഈ ഫീച്ചറിനെ സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗിക പ്രസ്താവനകൾ നടത്തിയിട്ടില്ല.

Also Read: ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, യൂട്യൂബ് ഷോർട്സുകൾ ഇനി ടിവിയിലും കാണാൻ അവസരം

ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഇതിനോടകം 50 ശതമാനത്തിലധികം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. ഏതാനും മാസങ്ങളായി വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. അതിനാൽ, വരുമാന മാർഗ്ഗങ്ങൾക്കായി പുതിയ പരീക്ഷണങ്ങൾ ട്വിറ്റർ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button