
വാഷിങ്ടണ്‍: 14-ാമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. പങ്കാളിയായ ഷിവോണ്‍ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് ആണ്‍കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടി മസ്‌കിനുണ്ട്. 2021-ല്‍ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികളും 2024-ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിയും ജനിച്ചിരുന്നു. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോണ്‍ എക്സില്‍ പങ്കുവെച്ചത്.
Read Also: ജോര്‍ദാന്‍ അതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു
മസ്‌കിന് മൂന്ന് പങ്കാളികളുണ്ടായിട്ടുണ്ട്. മുന്‍ഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളുണ്ട്. ഇതില്‍ 2002-ല്‍ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയന്‍ ഗായികയായ ഗ്രിംസില്‍ മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്സസില്‍ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു. അതേസമയം, മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇന്‍ഫ്ളുവന്‍സറുമായ ആഷ്ലി സെയ്ന്റ് ക്ലയര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ആഷ്ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുമില്ല.
Post Your Comments