Latest NewsNewsIndia

എയർടെല്ലിന് പിന്നാലെ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാ‍ർ ഒപ്പിട്ട് ജിയോ

ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍ സ്‌പേസ് എക്‌സുമായി കരാറുണ്ടാക്കി തൊട്ടടുത്ത ദിവസമാണ് ജിയോയും സ്റ്റാര്‍ലിങ്കുമായി സഹകരണം പ്രഖ്യാപിച്ചത്. ഡാറ്റാ ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ജിയോയും ഏറ്റവും വലിയ
സ്വകാര്യ ഉപഗ്രഹ ശൃംഖലയായ സ്റ്റാര്‍ലിങ്കും തമ്മിലുള്ള കരാര്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ മികച്ച ബ്രോഡ് ബാന്‍ഡ് സേവനം എത്തിക്കാന്‍ ഉപകരിക്കുമെന്ന് ജിയോ അവകാശപ്പെട്ടു. ജിയോയുടെ റീറ്റെയില്‍ സ്റ്റോറുകള്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കും.

നേരത്തെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനുള്ള സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ജിയോയും സ്‌പേസ് എക്‌സും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ജിയോ ലേലത്തെ പിന്തുണച്ചപ്പോള്‍ സ്‌പേസ് എക്‌സ് ഇതിന് എതിരായിരുന്നു. ഭരണപരമായ തീരുമാനത്തിലൂടെ സ്‌പെക്ട്രം അനുവദിക്കുന്നതിനാണ് അവര്‍ വാദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ സ്‌പേസ് എക്‌സിന്റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button