
വാഷിംഗ്ടണ്‍: ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്‌പേസ് എക്‌സിനും നാസക്കും ഡൊണള്‍ഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌കിന്റെ പ്രതികരണം. അതേസമയം ഈ ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവായി മാറും, നാസയ്ക്ക് നിര്‍ണായക ഘട്ടത്തില്‍ സഹായം ലഭ്യമാക്കിയെന്ന അവകാശവാദവുമായി വാണിജ്യ ക്രൂ പ്രോഗ്രാമിന്റെ നിര്‍ണായക ഭാഗമായി നിലവില്‍ സ്‌പെയ്‌സ് എക്‌സ് മാറിയിരിക്കുന്നു. അതേസമയം മത്സര രംഗത്തുണ്ടായിരുന്ന ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ കാലതാമസങ്ങളും സാങ്കേതിക പരാജയങ്ങളും നേരിട്ടതോടെ ചിത്രത്തില്‍ ഇല്ലാതാകുകയും ചെയ്തു.
ബുച്ച് വില്‍മോറിനെയും സുനിത വില്യംസിനെയും എത്രയും വേഗം തിരികെ കൊണ്ടുവരാമായിരുന്നുവെന്നും ബൈഡന്‍ ഭരണകൂടം ഓഫര്‍ നിരസിച്ചുവെന്നും മസ്‌ക് എക്സില്‍ അവകാശപ്പെട്ടതോടെയാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ അവശേഷിപ്പിച്ച ആശങ്കയുടെ പാതയില്‍ മസ്‌കും സ്‌പെയ്‌സ് എക്‌സും സ്‌കോര്‍ ചെയ്തത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിയില്‍ തിരികെയെത്തിയത്. ഫ്‌ളോറിഡ തീരത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പേടകമിറങ്ങിയത്. കടലില്‍ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.
Post Your Comments