ഉപയോക്താൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലെ ഹ്രസ്വ വീഡിയോ പതിപ്പായ യൂട്യൂബ് ഷോർട്സ് ടെലിവിഷനിൽ കാണാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. യൂട്യൂബ് ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങൾ അറിയിച്ചത്. 60 സെക്കന്റോ അതിൽ താഴെയോ ഉള്ള വീഡിയോ വിഭാഗമാണ് യൂട്യൂബ് ഷോർട്സ്.
യൂട്യൂബ് ഷോർട്സുകൾ വെർട്ടിക്കൾ വീഡിയോകളായതിനാൽ ലാന്റ്സ്കേപ്പ് മോഡിൽ പ്രവർത്തിക്കുന്ന ടെലിവിഷനുകളിൽ പ്ലേ ചെയ്യുമ്പോൾ ഇരുഭാഗങ്ങളിലും ബ്ലാക്ക് സ്പേസ് ഉണ്ടാകും. ഈ പ്രശ്നം മറികടക്കുന്നതിനായി യൂട്യൂബ് ഷോർട്സുകൾ ജൂക്ക്ബോക്സ് സ്റ്റൈലിലാണ് ലഭിക്കുക. ജൂക്ക്ബോക്സ് സ്റ്റൈലിൽ ഒന്നോ അതിലധികമോ വീഡിയോകൾ ഒരേസമയം ദൃശ്യമാകുന്നതിനാൽ ആവശ്യമുള്ളവ പ്ലേ ചെയ്യാനും, ബ്ലാക്ക് സ്പേസ് ഒഴിവാക്കാനും കഴിയും.
Also Read: ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
2019ലോ അതിന് ശേഷമോ ഇറങ്ങിയ സ്മാർട്ട് ടിവികളിലും, ഗെയിം കൺസോളിലുമാണ് യൂട്യൂബ് ഷോർട്സ് സപ്പോർട്ട് ചെയ്യുക. യൂട്യൂബ് ഷോർട്സ് ലഭിക്കുന്നതിനായി ടിവിയിൽ യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്തതിനു ശേഷം റിമോട്ട് ഉപയോഗിച്ച് ഷോർട്സ് നാവിഗേറ്റ് ചെയ്യുക. അതിൽ നിങ്ങൾക്ക് ഷോർട്സ് വീഡിയോകൾ കാണാൻ കഴിയും.
Post Your Comments