CinemaMollywoodLatest NewsNewsBollywoodEntertainmentMovie Gossips

‘സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു ഞാൻ’: നിഷാന്ത് സാഗര്‍

കൊച്ചി: ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷാന്ത് സാഗര്‍. ഇപ്പോൾ ഒരു അഭിമുഖത്തിൽ നിഷാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു താനെന്ന് നിഷാന്ത് സാഗര്‍ പറയുന്നു. എന്നാല്‍ ഈ സിനിമ പുറത്തുവന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

നിഷാന്ത് സാഗറിന്റെ വാക്കുകൾ ഇങ്ങനെ;

‘ഏറ്റവും രസമെന്താന്ന് വച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടര്‍ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയില്‍ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം

നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് തന്നത്.

അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്. വളരെ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു. ഇങ്ങനെയായിരിക്കണം, മാറി നില്‍ക്കരുതെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button