Latest NewsKeralaNewsIndia

കേരള സർവകലാശാലയിൽ സണ്ണി ലിയോണിന്റെ നൃത്ത പരിപാടി: അനുമതി നിഷേധിച്ച് വിസി

പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തി

തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്ത പരിപാടി നടത്തുന്നതിനെതിരെ കേരള സർവകലാശാല വൈസ് ചാൻസിലർ. യുണിവേഴ്സിറ്റിയിൽ നിന്നും അനുമതി വാങ്ങാതെയാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിപാടി നടത്താൻ പാടില്ലെന്ന നിർദേശം വിസി ഡോ. മോഹൻ കുന്നുമ്മല്‍ രജിസ്ട്രാർക്ക് നല്‍കി.

read also: രാഹുല്‍ ചാര്‍ജര്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളം, പന്തീരങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റുമായി നവവധു

ജൂലൈ 5-നാണ് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളജില്‍ നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകള്‍ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് വിദ്യാർഥികള്‍ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌ ഇത് ചൂണ്ടിക്കാട്ടിയാണ് നൃത്ത പരിപാടി വിസി തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button