Latest NewsBollywoodNewsIndiaEntertainment

താൻ വഞ്ചിക്കപ്പെട്ടു: വിവാഹത്തിന് രണ്ട് മാസം മുന്‍പ് കാമുകന്‍റെ കൊടുംചതി, വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍

ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം.

വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു.

read also: ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തണം, വിഷുക്കണി ഒരുക്കേണ്ട രീതികൾ അറിയാം

‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി.അവനോട് തന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു, ‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി.

ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു.ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്. ദൈവം അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു. ഞാന്‍ ആ അവസ്ഥയും മറികടന്നു. ദൈവം ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എൻ്റെ ഇപ്പോഴത്തെ ഭർത്താവ് വൈബര്‍. എൻ്റെ അച്ഛൻ മരിച്ചപ്പോൾ എൻ്റെ അമ്മ മരിച്ചപ്പോൾ അവന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നത് കിട്ടാന്‍ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം’- സണ്ണി പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button