KottayamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം മ​ണ്ഡ​പ​ത്തി​പ്പാ​റ ഭാ​ഗ​ത്ത് തേ​യി​ല​ക്കാ​ട്ടി​ൽ യൂ​സ​ഫ് (41) എ​ന്ന​യാ​ളെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഈ​രാ​റ്റു​പേ​ട്ട: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പൊലീസ് പിടിയിൽ. പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം മ​ണ്ഡ​പ​ത്തി​പ്പാ​റ ഭാ​ഗ​ത്ത് തേ​യി​ല​ക്കാ​ട്ടി​ൽ യൂ​സ​ഫ് (41) എ​ന്ന​യാ​ളെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടു കൂ​ടിയാണ് കേസിനാസ്പദമായ സംഭവം. മ​റ്റ​ക്കാ​ട് ട​ർ​ഫി​ന്‍റെ സ​മീ​പം സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു ​കൊ​ണ്ടി​രു​ന്ന ജം​ഷാ​ദ് എ​ന്ന​യാ​ളെ​ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി വാ​ക്ക​ത്തി​ കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പി​താ​വു​മാ​യി യൂ​സ​ഫി​ന് മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ൾ മ​ക​നാ​യ ജം​ഷാ​ദി​നെ ആ​ക്ര​മി​ച്ച​ത്.

Read Also : കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ യുവാവിനെ ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പാ​താ​മ്പു​ഴ​യി​ൽ നി​ന്നാണ് പി​ടി​കൂ​ടിയത്. ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്ഐ​മാ​രാ​യ വി​ഷ്ണു വി.​വി, സു​ജി​ലേ​ഷ്, എ​എ​സ്ഐ ഇ​ക്ബാ​ൽ, സി​പി​ഒ​മാ​രാ​യ ജി​നു കെ.​ആ​ർ, ജോ​ബി ജോ​സ​ഫ്, ശ്യാം ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button