ഹീൽ എന്റർപ്രൈസസിനെ ഇത്തവണ തേടിയെത്തിയത് കോടികളുടെ നിക്ഷേപം. കണക്കുകൾ പ്രകാരം, 11 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തവണ സ്വീകരിച്ചത്. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്സ് കെ. ബാബു, പ്രമുഖ എയ്ഞ്ചൽ നിക്ഷേപകൻ രവീന്ദ്രനാഥ് കാമത്ത് എന്നിവർ അടക്കം 13 പേരിൽ നിന്നാണ് ഇത്തവണ നിക്ഷേപം സ്വീകരിച്ചത്. പ്രമുഖ എസ്എംസിജി വിതരണക്കാരാണ് ഹീൽ എന്റർപ്രൈസസ്.
പ്രധാനമായും സോപ്പ്, ഷാംപൂ, ബോഡി ലോഷൻ, ആയുർവേദ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഹീൽ വിൽപ്പന നടത്തുന്നത്. അടുത്ത 5 വർഷത്തിനകം 500 കോടി രൂപയുടെ വിൽപ്പന നടത്താനാണ് ഹീൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ കുമാരി ഹെയർ ഓയിൽ അടുത്ത വർഷം മുതൽ കേരള വിപണിയിൽ എത്തിക്കും. ഇത് സംബന്ധിച്ച് ഹേമാസ് ഫാർമസ്യൂട്ടിക്കലുമായി കമ്പനി ധാരണയിൽ എത്തിയിട്ടുണ്ട്.
Also Read: ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം, ഒക്ടോബറിലെ കണക്കുകൾ അറിയാം
എറണാകുളം സ്വദേശി രാഹുൽ മാമ്മന്റെ നേതൃത്വത്തിലാണ് ഹീൽ എന്റർപ്രൈസസ് ആരംഭിച്ചത്. ക്ലീനിംഗ് ഉൽപ്പന്ന നിർമ്മാതാക്കളായ ഒറോക്ലീനക്സ്, ലോറ സോപ്പ്സ് എന്നിവയെ ഇതിനോടകം കമ്പനി ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments